കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കുമുള്ള അറിയിപ്പ്

കടകളും വാണിജ്യ സ്ഥാപനങ്ങളും 2023 വർഷത്തേക്കുള്ള ലേബർ റെജിസ്ട്രേഷൻ പുതുക്കേണ്ടത് 2022 നവംബർ മാസത്തിലാണ് (കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ് മെൻറ് ആകട് 1960 പ്രകാരം )

തൊഴിലാളികൾ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും ലേബർ ഓഫീസിൽ റെജിസ്റ്റർ ചെയ്യേണ്ടതും എല്ലാ വർഷവും നവംബർ മാസത്തിൽ റെജിസ്ട്രേഷൻ പുതുക്കേണ്ടതുമാണ്. റെജിസ്റ്റർ ചെയ്യാതിരിക്കുകയോ യഥാസമയം പുതുക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമ ഭേദഗതി പ്രകാരം കുറഞ്ഞത് 5000/- രൂപ ഫൈനും കോടതി നടപടി കളും നേരിടേണ്ടി വരും