കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ എടുത്ത് മാറ്റണമെന്ന് ചാത്തമംഗലം പഞ്ചായത്ത് നിർദേശം. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലാണ് നടപടി. പുഴ മലിനപ്പെടുമെന്ന കാരണം ചൂണ്ടിക്കായാണ് ശ്രീജിത്ത് പെരുമന പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയത്. ബ്രസീൽ, അർജന്റീന ഫാൻസിനോട് ഉടൻ കട്ടൗട്ട് എടുത്ത് മാറ്റാൻ പഞ്ചായത്തിന്റെ നിർദേശം നൽകി.അർജന്റീനൻ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും പുഴയിലെ ഫ്ലക്സ് ബോർഡുകൾ രാജ്യാന്തര തലത്തിൽ വരെ ചർച്ചയായിരുന്നു. മെസിയുടെ കൂറ്റൻ കട്ടൗട്ട് ചെറുപുഴയിൽ ഉയർന്നതായിരുന്നു ആദ്യ സംഭവം. തുടർന്ന് ഇതേ സ്ഥലത്ത് അതിനേക്കാൾ തലപ്പൊക്കത്തിൽ ബ്രസീൽ ആരാധകർ നെയ്‌മറുടെ കട്ടൗട്ട് സ്ഥാപിച്ചു.ലൈറ്റടക്കം സ്ഥാപിച്ചായികുന്നു കട്ടൗട്ട് ഉയർത്തിയത്. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കിൽ നെയ്മറുടേതിന് 40 അടിയാണ് ഉയരം. ഇതിന് പിന്നാലെ ഇന്നലെ കോഴിക്കോടും ഇന്നലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ട് ഔട്ടും ഉയർന്നിരുന്നു.