ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു

കൊല്ലം: കുളത്തൂപ്പുഴയില്‍ ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീര്‍ സെയിനിയെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനാണ് സംഭവം. വിദേശത്ത് പോകുന്നതിനു മുന്‍പ് പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ട് ഇമാമിനെ ഒരു യുവാവ് സമീപിച്ചു. യുവാവിനൊപ്പം കാറില്‍ പോകുമ്പോള്‍ യാത്രാമധ്യേ അപരിചിതരായ നാല് യുവാക്കള്‍ കാറില്‍ കയറി. സംശയം തോന്നി ഇമാം കാറില്‍ നിന്നിറങ്ങി. ഇതിനു ശേഷമാണ് കാറിടിച്ചു വീഴ്ത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പന്തികേടു തോന്നിയതിനാലാണ് കാറില്‍ നിന്നിറങ്ങിയതെന്ന് ഇമാം പിന്നീട് പ്രതികരിച്ചു