കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് ഇടുക്കി അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെ എസ് ആർ സി ബസിനെ സിനിമയിലേതുപോലെ അണിയിച്ചൊരുക്കിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പിൻറെ നടപടി. ബസ് പരിശോധിച്ച ഉദ്യോഗസ്ഥർ ഡ്രൈവറോട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തിൻറെ കല്യാണത്തിനാണ് ബസ് കൊണ്ടുപോയതെന്നും അലങ്കാരം കൂടിപ്പോയതിൽ തൻറെ ശ്രദ്ധക്കുറവുണ്ടായെന്നും ഡ്രൈവർ വിശദീകരിച്ചു. ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലോടെയാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഇക്കാര്യത്തിൽ ഡ്രൈവർക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് ജോയിൻറെ ആർ ടി ഒ ഷോയി വർഗീസ് പറഞ്ഞു.
'പറക്കും തളിക' എന്ന സിനിമയിലെ 'താമരക്ഷൻ പിള്ള' ബസിനെ അനുസ്മരിപ്പിക്കും വിധം 'അലങ്കരിച്ചായിരുന്നു' കെഎസ്ആർടിസി കല്യാണ ഓട്ടം നടത്തിയത്. കോതമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് കല്യാണം ഓട്ടം വിളിച്ചത്. കല്യാണച്ചെറുക്കനൊപ്പം ബസിനെയും ഒരുക്കിയിറക്കിയത് സകലരും ഞെട്ടിയത്. സിനിമയിലേതുപോലെ കെഎസ്ആർടിസി ബസിന് ചുറ്റും മരച്ചില്ലകൾ പുറത്തേക്ക് തള്ളി നൽക്കും വിധം ബസിൽ കെട്ടിവച്ചിരുന്നു. ബസിന് മുന്നിൽ സിനിമയിലേതിന് സമാനമായി 'താമരാക്ഷൻ പിളള' എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആർടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് 'താമരാക്ഷൻ പിളള' എന്ന് ബോർഡുമെഴുതിയത്.