*വ്യത്യസ്തമായ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ച് വെള്ളല്ലൂർ ഗവൺമെൻ്റ് എൽ.പി.എസ്*

കിളിമാനൂർ:സംസ്ഥാനമൊട്ടാകെ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി വേറിട്ട പരിപാടികൾ സംഘടിപ്പിച്ച് ശ്രദ്ധേയമായിരിക്കുകയാണ് Govt LP School വെള്ളല്ലൂർ, ലഹരിക്കെതിരെയുള്ള വിളംബര ജാഥയിലൂടെ ആയിരുന്നു പരിപാടിയ്ക്ക് തുടക്കം, തുടർന്ന് കുട്ടികൾ തെരുവു നാടകം അവതരിപ്പിക്കുകയും മനുഷ്യചങ്ങല തീർക്കുകയും ചെയ്തു, സ്കൂൾ PTA സംഘടിപ്പിച്ച ലഹരി വിരുദ്ധ രക്ഷകർത്തൃ ബോധവത്കരണ ക്ലാസ് സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രവീൺ കുമാർ നയിച്ചു, അതോടൊപ്പം ലഹരിവിരുദ്ധ സന്ദേശവുമായി selfe Point സമർപ്പിച്ചു കൊണ്ട് ഒരു ചലഞ്ച് നടത്തുകയാണ് ഈ -വിദ്യാലയം, ഫോട്ടോ ബൂത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുത്ത് Social Media യിലൂടെ ഈ സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് ചലഞ്ച്, വാർഡ് മെമ്പർ ഉഷ, വികസന ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, ശശിധരൻ നായർ, അർച്ചന തുടങ്ങിയവർ പങ്കെടുത്തു