ആറ്റിങ്ങൽ ടൗൺ ക്ഷീരോൾപാതക സഹകരണസംഘത്തിനു മുന്നില്‍ ഡി.വൈ.എഫ്.ഐ യൂത്ത് കോണ്‍ഗ്രസ്സ് സംഘര്‍ഷം ..യൂത്ത് കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്‍റിനും , ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയ്ക്കും പരിക്ക്..

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ടൌണ്‍ ക്ഷീരോല്‍പാദക സര്‍വ്വീസ് സഹകരണസംഘം തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാനലിന് മികച്ച വിജയം നേടി. ഇരുപത്തിനാലംഗ പാനലില്‍ പതിനേഴ് വോട്ടുകളും നേടിയാണ് കോണ്‍ഗ്രസ്സ് പാനലിന്‍റെ വിജയം. തെരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ പോളിംഗ് ബൂത്തിനു മുന്നില്‍ സി.പി.എം.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തമ്പടിക്കുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സ് കൊല്ലമ്പുഴ ബൂത്ത് പ്രസിഡന്‍റായ അഭിജിത്തിനെ യാതോരു കാരണവുമില്ലാതെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തില്‍
കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തിയതോടെ സംഘര്‍ഷത്തിന് അയവുവന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ അഭിജിത്തിനെ വലിയകുന്നു ആശുപത്രിയില്‍ ഉടന്‍ തന്നെ അഡ്മിറ്റ് ചെയ്തു. കൈയ്ക്കും,മുഖത്തിനും പരിക്കേറ്റ അഭിജിത്തിനെവലിയകുന്ന് താലൂക്ക്ആശുപത്രിയില്‍ നിന്നും പ്രാഥമികചികിത്സക്കു ശേഷം പോലീസ് ആറ്റിങ്ങല്‍ സ്റ്റേഷനിലേയ്ക്ക് മൊഴിയെടുക്കുവാന്‍ കൊണ്ടുപോയപ്പോള്‍ ആശുപത്രിയുടെ മുന്നില്‍വച്ചും അഭിജിത്തിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടയുകയും ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും , ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമായി ആശുപത്രിയുടെ മുന്നിലും നേരിയ ഉന്തും തളളുമുണ്ടായി.തന്നെ ആക്രമിച്ച കണ്ടാലറിയുന്ന ഡി.വൈ.എഫ്.ഐ ക്കാര്‍ക്കെതിരെ അഭിജിത്ത് മൊഴിനല്‍കി.