കടയ്ക്കല്‍ താലൂക്ക് ആശുപത്രി വികസനത്തിന് 10 കോടി രൂപ അനുവദിക്കും. സര്‍ക്കാര്‍ ആശുപത്രികളെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളാക്കി ഉയര്‍ത്തുന്നത്തുന്നതിനായി സംസ്ഥാനത്തൊട്ടാകെ തെരഞ്ഞെടുത്തിട്ടുള്ള 23 ആശുപത്രികളില്‍ ഒന്നാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രി. എസ്ടി വിഭാഗക്കാരുൾപ്പെടെ സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ആശുപത്രിയാണിത്. അതിനാൽ തന്നെ ഈ ആശുപത്രിയുടെ വികസനം വലിയ സഹായകരമാകും.