നിരപരാധിയായ അംഗൻവാടി ടീച്ചറെ ആറ്റിങ്ങൽ പോലീസ് കാര്യമറിയാതെ അപമാനിച്ചതിൽ പ്രതിക്ഷേധം ശക്തമാകുന്നു. കുന്നുവാരത്തെ അംഗൻവാടിയിലേക്ക് പോകാനായി ബസ്സിൽ കയറിയതായിരുന്നു പൂവൻപാറ സ്വദേശിയായ ടീച്ചർ. ആറ്റിങ്ങലെത്തിയപ്പോൾ ബസ്സിൽ നിന്നും ആദ്യമേ ഇറങ്ങിയ ഒരു സ്ത്രീ തിരിച്ചു കയറി അംഗൻവാടി ടീച്ചറിനെയും മറ്റൊരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയേയും ചൂണ്ടി തനിക്ക് 5000 രൂപ നഷ്ടപ്പെട്ടെന്നും ഇവരാണെന്നും പറഞ്ഞു. ഇതു കേട്ട് പുറത്തു നിന്നിരുന്ന ഒരാൾ ഇടപെടുകയും സ്റ്റേഷനിൽ കൊണ്ടുപോകണമെന്ന് ശഠിക്കുകയും ചെയ്തു. തുടർന്ന് പോലിസെത്തി ഇവരെ നടത്തി സ്റേഷനിൽ കൊണ്ടുപോയി. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥിയായി മത്സരിച്ചയാളാണ് അംഗൻവാടി ടീച്ചർ. സത്യമെന്തെന്ന് തിരക്കാതെ ഇവരെ ദേഹപശോധന നടത്തി. ഇവർ ആവശ്യപ്പെട്ടിട്ടും പരാതിക്കായുടെ ബാഗോ , ദേഹപരിശോധനയോ നടത്താൻ പോലീസ് തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. സംഭവദിവസം പരാതിക്കാരി നഷ്ടപ്പെട്ടു എന്നു പറയുന്ന 5000 രൂപ വാടക അടച്ചതായും അന്വേഷണത്തിൽ തെളിഞ്ഞതായി ടീച്ചർ പറഞ്ഞു.... റോഡിൽ നിന്ന ഒരാൾ ആവശ്യപ്പട്ടതിനെത്തുടർന്നാണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയതെന്നും, ഇയാളും പോലീസുമായി രഹസ്യ ഇടപാട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു .. ദുരൂഹതയുളള ഈ പ്രശ്നത്തിൽ എന്തോ കള്ളക്കളി നടന്നിട്ടുണ്ട് എന്ന് ജനങ്ങൾക്ക് ആരോപണമുണ്ട്. ബുധനാഴ്ച പോലീസ് സ്റ്റേഷനിലേക്ക് CITU മാർച്ച് നടത്തുന്നുണ്ട്. Clക്കും DYSP ക്കും ഉന്നതങ്ങളിലേക്കും അംഗൻവാടി ടീച്ചർ പരാതി നൽകിയിട്ടുണ്ട്.