നേപ്പാളിലും ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനം

ന്യൂഡൽഹി: നേപ്പാളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തി. അർദ്ധരാത്രി കഴിഞ്ഞു 1: 58നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടു. ഡൽഹി, ഹരിയാന, നോയിഡ, ഷിംല, ബിഹാർ എന്നിവിടങ്ങളിലാണ് അനുഭവപ്പെട്ടത്. ഡൽഹിയിൽ 10 സെക്കൻഡിലേറെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. നേപ്പാളാണ് പ്രഭവകേന്ദ്രം.