ട്രെയിനില്‍ സഹോദരിമാര്‍ക്കുനേരേ യുവാവിന്റെ അശ്ലീല പ്രദര്‍ശനം, അന്വേഷണം

ട്രെയിനില്‍വച്ച് കോളജ് വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ക്കു നേരെ യുവാവ് അശ്ലീലപ്രദര്‍ശനം നടത്തുന്ന വിഡിയോ പുറത്ത്. കഴിഞ്ഞ ദിവസം നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസിലാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോവുകയായിരുന്ന സഹോദരിമാര്‍ക്കു നേരെയാണ് യുവാവ് അശ്ലീല പ്രദര്‍ശനം നടത്തിയത്.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു കയറിയ ഭിന്നശേഷിക്കാരനാണ് പ്രതി. ഇയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് മനസിലായതോടെ ഇയാള്‍ വര്‍ക്കലയില്‍ ഇറങ്ങി പുറത്തേക്കു പോയെന്ന് പെണ്‍കുട്ടികള്‍ വ്യക്തമാക്കി. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനാണ് ശ്രമം.