അന്ന് കാമുകനായിരുന്ന മുരുകന്റെ സഹായത്തോടെ ഭാര്യ തനിക്ക് വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണ് കെ എസ് ആര്‍ ടി സി ഡ്രൈവറായ സുധീറിന്റെ ആരോപണം. ഒരു സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. 2018 ജൂലായില്‍ ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി.
‘എനിക്ക് ഇടയ്ക്കിടക്ക് തലകറക്കം ഉണ്ടാകാറുണ്ടായിരുന്നു. പാറശാല ആശുപത്രിയില്‍ പോയി ട്രിപ്പിട്ട് വീട്ടിലേക്ക് പോകാറാണ് പതിവ്. ഒരു ദിവസം വൈകിട്ട് ഹോര്‍ലിക്സ് ഇട്ട ചായ കുടിച്ചു. പിന്നാലെ തലകറക്കം ഉണ്ടായി. സീരിയസായി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകുകയും മൂന്ന് ദിവസം വെന്റിലേറ്ററില്‍ കിടക്കുകയും ചെയ്തു. ‘- സുധീര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഭാര്യ പിണങ്ങിപ്പോയതിന് ശേഷമാണ് സുധീര്‍ വീട്ടില്‍ നിന്ന് വിഷം കണ്ടെത്തിയത്. ഇത് തമിഴ്നാട്ടില്‍ നിന്ന് മുരുകന്‍ ശാന്തിക്ക് അയച്ചതിന് തെളിവുണ്ടെന്നും സുധീര്‍ പറഞ്ഞു. അന്ന് വധശ്രമത്തിന് പരാതി നല്‍കിയിട്ടും പാറശാല പൊലീസ് നടപടിയെടുത്തിരുന്നില്ല. ഷാരോണ്‍ കേസ് വന്നതിന് പിന്നാലെ സുധീര്‍ വീണ്ടും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.