പേപ്പാറ അണക്കെട്ടിൻ്റെ ഷട്ടറുകള്‍ തുറക്കുന്നത് പൊതുജനങ്ങളെ അറിയിക്കാന്‍ നിലവിലെ സംവിധാനങ്ങള്‍ക്കൊപ്പം നദീതിരങ്ങളില്‍ മുന്നറിയിപ്പ് സൈറണുകള്‍ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനുവേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കാൻ പേപ്പാറ അണക്കെട്ടിൻ്റെ ചുമതലയുള്ള കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വിനീത് ടി.കെയ്‌ക്കൊപ്പം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ അംഗങ്ങളും പങ്കെടുത്തു.