ആറ്റിങ്ങൽ: മാമം തോപ്പിൽലൈൻ കാർത്തികയിൽ രാധമ്മ അന്തരിച്ചു. 82 വയസ്സായിരുന്നു. സംസ്കാരം നാളെ (13- 11 - 22 ഞായർ ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.. ഇന്നലെ രാത്രി 11 മണിയോടെ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. .പരേതനായ മുൻ ആറ്റിങ്ങൽ നഗരസഭാ കൗൺസിലറും , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും , ജനതാപാർട്ടിയുടെ പ്രമുഖ നേതാവും , ആറ്റിങ്ങലെ പൊതുകാര്യ പ്രസക്തനുമായിരുന്ന എസ് പത്മനാഭൻനായരുടെ ( ബർമ്മ ഉണ്ണി ) ഭാര്യയാണ്.. മക്കൾ : ഷീലാഅനിൽ ,പരേതനായ മധുകുമാർ (ഓറിയന്റ് ഇൻഷ്വറൻസ് ) .. മരുമക്കൾ : അനിൽകുമാർ , ബീന.