*ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇന്നുമുതൽ ക്യാമറ നിരീക്ഷണത്തിൽ*

ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ അപകടകരമായി പല തവണ ഏറ്റുമുട്ടുകയുണ്ടായി. നാളെയുടെ വാഗ്ദാനങ്ങളാകേണ്ട കുട്ടികളെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ആദ്യ ഘട്ടമായി Dysp യുടെ ചേമ്പറിൽ വിദ്യാഭ്യാസ സ്ഥാപന മേധാവിമാരുടെ യോഗം ചേർന്നു. അടുത്ത ഘട്ടമായി സി.സി.റ്റി.വി ക്യാമറകൾ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് ഇന്ന് സ്റ്റാൻഡിൽ സ്ഥാപിച്ചു ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. ക്യാമറകൾ സ്പോൺസർ ചെയ്ത വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കും , ഇതിനായി പ്രവർത്തിച്ച പോലീസ് ഉദ്യോഗസ്ഥർ , ആദ്യ ഘട്ടം മുതൽ ഇക്കാര്യത്തിൽ ഇടപെട്ട മാധ്യമ സുഹൃത്തുക്കൾ ഏവർക്കും നന്ദി അറിയിക്കുന്നു. തുടർ പ്രവർത്തനത്തിലും നിങ്ങളുടെ പിന്തുണയുണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു.
 ഒ എസ് അംബിക എംഎൽഎ