ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 55 രൂപ ഉയർന്നു. വിപണിയിൽ ഇന്നത്തെ വില 4735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും മാറ്റമില്ലാതെ തുടരുന്നു. 50 രൂപയാണ് ഇന്നലെ ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 3925 രൂപയാണ്. വെള്ളിയുടെ വില ഇന്നലെ ഉയർന്നിരുന്നു. എന്നാൽ ഇന്ന് വില കുറഞ്ഞു. ഇന്നലെ ഒരു രൂപ കൂടിയെങ്കിലും ഇന്ന് ഒരു രൂപ തന്നെ കുറഞ്ഞു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ശനിയാഴ്ച ഇന്നത്തെ വിപണി വില 66 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.