മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം സേതുവിന്.മലയാളസാഹിത്യത്തിന് നൽകുന്ന സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് വർഷം തോറും നൽകുന്ന പുരസ്കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുംശില്പവുമടങ്ങുന്നതാണ്.
കഥ, നോവല്‍ വിഭാഗങ്ങളില്‍ ഒട്ടേറെ രചനകള്‍ നടത്തിയിട്ടുള്ള സേതു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായി വിരമിച്ച സേതു പിന്നീട് നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.