കല്ലമ്പലം : നാവായിക്കുളം ക്ഷേത്രത്തിനു സമീപം ചായക്കടയിൽ ചായ കഴിച്ചു കൊണ്ടിരുന്നയാളെ മുൻ വൈരാഗ്യത്താൽ ദേഹോപദ്രവം ഏൽപ്പിക്കുകയും പ്ലേറ്റ് കൊണ്ട് അടിച്ച് ചെവിയുടെ ഒരു ഭാഗം മുറിഞ്ഞു പോകുന്നതിനും ഇടയാക്കിയ കേസിലെ പ്രതികളായ നാവായിക്കുളം മരുതിക്കുന്ന് ചിറയിൽ കൊച്ചു കോണത്ത് വീട്ടിൽ നസീം(38) 28ആം മൈൽ കല്ലുവിള വീട്ടിൽ ജുനൈദ് എന്നിവരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.SHO വി കെ വിജയരാഘവന്റെ നേതൃത്വത്തിൽ SI സനിൽകുമാർ,ASI സുനിൽകുമാർ, ASI(G) ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.