വയനാട് : 'സോൾട്ട് ആൻ്റ് പെപ്പർ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വരയാൽ നിട്ടാനി കേളു മൂപ്പൻ അന്തരിച്ചു. 90 വയസായിരുന്നു. പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വയനാട് ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു. ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും..ആഷിക് അബുവിന്‍റെ സംവിധാനത്തിൽ 2011ല്‍ പുറത്തെത്തിയ ചിത്രമാണ് സോള്‍ട്ട് ആന്‍ഡ് പെപ്പർ. ഭക്ഷണവും പ്രണയവും പ്രമേയമാക്കി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. വേറിട്ട പ്രമേയവും വ്യത്യസ്തമാര്‍ന്ന അവതരണ ശൈലി കൊണ്ടുമായിരുന്നു സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.ലാലും ശ്വേത മേനോനും തമ്മിലുളള പ്രണയമാണ് സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. ഇവര്‍ക്കൊപ്പം ആസിഫ് അലി, ബാബുരാജ്, മൈഥിലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ബിജിബാലും അവിയല്‍ ബാന്‍ഡും ഒരുക്കിയ പാട്ടുകളും സോള്‍ട്ട് ആന്‍ഡ് പെപ്പെറിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയിരുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് വി സാജന്‍ എഡിറ്റിങ് ചെയ്തു. സദാനന്ദന്‍ രംഗരോത്ത് ആയിരുന്നു സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ നിര്‍മ്മാണം.