കാര്‍ഡ് ഒന്നിന് 10 കിലോ വീതം ജയ, കുറുവ, മട്ട അരി, പച്ചരി എന്നിവയിലേതെങ്കിലും ഒരിനമാണ് വിതരണം ചെയ്യുന്നത്. സപ്ലൈകോയോ മാവേലിസ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുക.
സംസ്ഥാനത്തെ അരിവിലയില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. ഒരു കിലോ ജയ അരിയുടെ വില 35 രൂപയില്‍ നിന്ന് 60രൂപയിലേക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 രൂപയിലേക്കുയര്‍ന്നു. നാളെ തിരുവനന്തപുരത്തുവച്ച് ആന്ധ്രപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രി നാഗേശ്വര റാവുവുമായി ജി ആര്‍ അനില്‍ ചര്‍ച്ച നടത്തും.