കുട്ടുകാരൊടൊപ്പം ഗെയിറ്റില്‍ കയറി കളിക്കുന്നതിനിടയില്‍ ഗെയിറ്റ് മറിഞ്ഞ് വീണ് 4 വയസ്സുകാരന്‍ മരിച്ചു

മലപ്പുറം: കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയില്‍ വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന ഉപ്പൂട്ടുങ്ങല്‍ തെണ്ടത്ത് അഷ്‌റഫ്- സീന ദമ്പതികളുടെ മകന്‍ മുഹമ്മദ് സയാന്‍ (4) മരിച്ചു. കഴിഞ്ഞ 30 ന് ഞായറാഴ്ചയാണ് അപകടമുണ്ടായത്.

കുട്ടുകാരൊടൊപ്പം ഗെയിറ്റില്‍ കയറി കളിക്കുന്നതിനിടയില്‍ ഗെയിറ്റ് മറിഞ്ഞ് സയാൻ്റെ ദേഹത്തേയ്ക്കു വീഴുകകയായിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു . അരീക്കാട് എ.എം.യു.പി സ്‌കൂള്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥിയാണ് സയാന്‍.

സഹോദരങ്ങൾ: മുഹമ്മദ് ഷിബിലി, ഷഹന ഷെറിൻ , അർഷാദ്, ഫാത്തിമ ഷാന, മുഹമ്മദ് ഷമ്മാസ്.വിദേശത്തായിരുന്ന പിതാവ് അഷ്‌റഫ് അപകടത്തെ തുടര്‍ന്ന്