കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിലെ ഉപതിരഞ്ഞെടുപ്പ്ഫലം ദൂരവ്യാപകമായ ചർച്ചക്കിടയാക്കുമെന്നുറപ്പാണ്. കഴിഞ്ഞ 40 വർഷത്തിനിടെ സിപിഎം ആദ്യമായി തോൽവി ഏറ്റുവാങ്ങിയതാണ് ചർച്ചയാകുന്നത്. സ്ഥലം എംഎൽഎ വാർഡിൽ തമ്പടിച്ച് പ്രവർത്തിച്ചിട്ടും ജയിക്കാനാകാത്തത് തോൽവിയേക്കാർ ഏറെ ക്ഷീണത്തിനിടയാക്കിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ ... കഴിഞ്ഞ തവണ വിജയിച്ച ദീപ്തിക്ക് സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ദീപ്തി 112 വോട്ടിന് ജയിച്ച സ്ഥാനത്താണ് ഇപ്പോൾ 45 വോട്ടിന് LDF പരാജയപ്പെട്ടത്... കഴിഞ്ഞ തവണ 45 വോട്ടുകൾ മാത്രം നേടിയ BJP ഇത്തവണ 219 വോട്ടുകൾ കരസ്ഥമാക്കി.......... ആകെ 1403 വോട്ടർമാരുള്ള മഞ്ഞപ്പാറയിൽ 1072 പേർ വോട്ടു ചെയ്തു. കോൺഗ്രസ് 449, സിപിഎം 404 , BJP 219 എന്നതാണ് ഇപ്പോഴത്തെ വോട്ടിംഗ് നില ..എന്തായാലും CPM ൽ പ്രാദേശികതലത്തിൽ ശക്തമായ ചർച്ചക്കും, നടപടിക്കും ഇടയാക്കുന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം എന്നതിൽ സംശയമില്ല.. ഉയർന്ന നേതാക്കളുടെ നിലപാടും നിർണ്ണായകമാകും