മൊബൈൽ ഫോൺ അഡിക്ഷൻ (1370), ഗെയിം അഡിക്ഷൻ (1556), മാനസിക പിരിമുറുക്കം (4086), പഠന സംബന്ധമായ പ്രശ്നങ്ങൾ (1031), കുടുംബ പ്രശ്നങ്ങൾ (1945), പഠനോപകരണങ്ങളുടെ അഭാവം (859) എന്നിവയാണ്, റിപ്പോർട്ട് ചെയ്യപ്പെട്ട കുട്ടികളുടെ പ്രധാന പ്രശ്നങ്ങൾ.
'ചിരി' പദ്ധതിയുടെ വിജയത്തെ തുടർന്ന് മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി സംസ്ഥാനത്തുടനീളം മാനസിക-സാമൂഹിക വിദഗ്ധരുടെ ഒരു സേവന ശൃംഖല തന്നെ രൂപീകരിക്കപ്പെട്ടു. രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മികച്ച സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിച്ചത്.
മാനസിക-സാമൂഹിക പ്രശ്‌നങ്ങൾ, അല്ലെങ്കിൽ മറ്റ് തരത്തിലുള്ള വിഷമതകൾ അനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും 9497900200 എന്ന നമ്പറിൽ ഹെൽപ്പ് ലൈനിൽ വിളിച്ച് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അറിയിച്ച് പരിഹാരം തേടാം.
ശ്രദ്ധിക്കൂ..
🤝🏻 പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥർ കോളുകളോട് പ്രതികരിക്കുകയും ആവശ്യമായ പിന്തുണയും, പ്രശ്നാധിഷ്ഠിതമായി അടിയന്തര സഹായം ലഭ്യമാക്കുകയും ചെയ്യുന്നു.
🤝🏻 വിഷയം ഗൗരവമേറിയതാണെങ്കിൽ, വിശദാംശങ്ങൾ മാനസികാരോഗ്യ വിദഗ്ധർക്ക് കൈമാറുകയും അവരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നു.
🤝🏻 24 മണിക്കൂറിനകം കുട്ടിക്ക് മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമായിട്ടുണ്ടോ ഇല്ലയോ എന്ന് ചിരി ഹെൽപ്‌ലൈനിൽ നിന്നും രക്ഷിതാക്കളെ വിളിച്ച് ഉറപ്പുവരുത്തുന്നു.
🤝🏻 കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പാക്കാൻ CAP (Children & Police) ഹൗസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാണ്. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഫോൺ കോളിലൂടെയോ നേരിട്ടോ സേവനത്തിനായി സമീപിക്കാം.
🤝🏻 മാത്രമല്ല, ഓരോ കുട്ടികളുടെയും വിഷയങ്ങളിൽ തുടർനടപടികളിലൂടെ ലഭ്യമാക്കിയ സേവനങ്ങളുടെ അനന്തര ഘട്ടങ്ങളും ഫലപ്രാപ്തിയും വിലയിരുത്തുന്നു.
ചിരി ഹെൽപ്പ് ലൈനിന്റെ ഭാഗമായി, യോഗ്യതയുള്ളവരും പരിശീലനം ലഭിച്ചതുമായ മാനസികാരോഗ്യ പ്രൊഫഷണലുകളുടെ ഒരു കൂട്ടായ്മ രുപീകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. 37 സൈക്കോളജിസ്റ്റുകൾ, 42 കൗൺസിലർമാർ, 21 സൈക്യാട്രിസ്റ്റുകൾ, 56 മുതിർന്ന ഉപദേശകർ (SPC ടീച്ചർമാർ), 290 SPC സീനിയർ കേഡറ്റുകൾ/പാസ്ഡ് ഔട്ട് കേഡറ്റുകൾ എന്നിവർ വിജയകരമായ ഈ കൂട്ടായ്മയുടെ ഭാഗമാണ്.
24 മണിക്കൂറും പ്രവർത്തനനിരതമായ ചിരി ഹെല്പ് ലൈനിലേക്ക് വിളിക്കാം - 9497900200
#keralapolice