ഇത് പുലർച്ചെ 3.45 ന് #പാരിപ്പള്ളി_ഗവൺമെൻ്റ്_മെഡിക്കൽ കോളേജ് (കൊല്ലം )ഓ.പി.വിഭാഗത്തിന് മുന്നിലുള്ള കാഴ്ചയാണ്. എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും ഇത് തന്നെയാണ് കാഴ്ച...
കാർഡിയോളജി ഡോക്ടറെ കാണണമെങ്കിൽ ഇങ്ങനെ ഉറക്കവും കളഞ്ഞ് കൊതുക് കടിയും കൊണ്ട് കാത്തിരിക്കണം. ആകെ 50 ടോക്കൺ. (അതിൽ 5 എണ്ണം ജീവനക്കാർക്ക് റിസർവേഷൻ ) 6.45 ന് വിതരണം തുടങ്ങുന്ന ആ 45 ടോക്കണുകളിലൊന്ന് കിട്ടാനാണ് വിദൂരസ്ഥലങ്ങളിൽ നിന്നും പോലും തലേ ദിവസം വൈകുന്നേരം മുതൽ ഈ കാത്തിരിപ്പ്.!
രോഗികൾ,വൃദ്ധർ, കുഞ്ഞുകുട്ടികളുമായി വരുന്നവർ... ഇവിടെ നിന്നും തിരിച്ചു പോകുമ്പോൾ ഡെങ്കിയും മറ്റും കിട്ടാതിരുന്നാൽ ഭാഗ്യമെന്നേ കരുതേണ്ടൂ.
ജില്ലതോറും മെഡിക്കൽ കോളേജും വിമാനത്താവളങ്ങളുമല്ല നാടിനാവശ്യം. ഉള്ളവ കൃത്യമായി പരിപാലിക്കുക എന്നതാണ്. ഇത്രയധികം സ്ഥലസൗകര്യങ്ങളുള്ള ഒരു മെഡിക്കൽ കോളേജ് കേരളത്തിലുണ്ടോ എന്ന് സംശയമാണ്. പക്ഷേ, അനാസ്ഥയുടെയും അവഗണനയുടേയും കൂടാരമാണിവിടം.
പൊട്ടിപ്പൊളിഞ്ഞതും മൂടിയിട്ടിരിക്കുന്നതുമായ ടോയ്ലറ്റുകൾ, വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടേയും ജീവനക്കാരുടേയും കുറവ്, ആർക്കോ വേണ്ടി നടത്തുന്ന ഒരു കാൻറീൻ, കാടുമൂടിക്കിടക്കുന്ന പരിസരങ്ങൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരാധീനതകൾ. നമ്മുടെ നാടിനെ രാജ്യത്തിൻ്റെ തന്നെ ആരോഗ്യ ഭൂപടത്തിൽ അടയാളപ്പെടുത്തി വയ്ക്കേണ്ടിയിരുന്ന ഒരു സ്ഥാപനമാണ് ഇങ്ങനെ അവഗണിക്കപ്പെട്ടു പോകുന്നത്!
കുടവൂർ നിസ്സാം എ.സത്താറിനോട് കടപ്പാട്.