ഇൻഡോ–‍ടിബറ്റൻ ബോർ‌ഡർ പൊലീസ് ഫോഴ്സിൽ 287 ഒഴിവുകൾ

ഇൻഡോ–‍ടിബറ്റൻ ബോർ‌ഡർ
 പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ തസ്തികകളിലായി 287 ഒഴിവ്. ഡിസംബർ 22വരെ ഓൺലൈനായി അപേക്ഷിക്കാം. 
ഗ്രൂപ് സി നോൺ ഗസറ്റഡ്
, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക നിയമനം. പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. പേ സ്കെയിൽ–ലെവൽ 3, 21,700–69,100 രൂപ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
തസ്തിക, യോഗ്യത, പ്രായം:
കോൺസ്റ്റബിൾ (ടെയ്‌ലർ, ഗാർഡ്നർ, കോബ്ലർ): പത്താം ക്ലാസ്, 2 വർഷ പരിചയം അല്ലെങ്കിൽ ഒരു വർഷ ഐടിഐ/വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 2 വർഷ ഐടിഐ ഡിപ്ലോമ, 18–23
കോൺസ്റ്റബിൾ (സഫായ് കരംചാരി, വാഷർമാൻ, ബാർബർ): പത്താം ക്ലാസ്, 18–25.

അപേക്ഷാ ഫീസ്: 100 രൂപ. 


 www.recruitment.itbpolice.nic.in