കണ്ണൂർ: ഭർത്താവിന്റെ പുത്തൻ കാറുമായി യുവതി കാമുകനൊപ്പം നാടുവിട്ടു. കണ്ണൂർ ചെങ്ങളായിലാണ് രണ്ടു കുട്ടികളുടെ അമ്മയായ 27 കാരി 24 കാരനായ കാമുകനൊപ്പം മുങ്ങിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ ആഭരണങ്ങളും യുവതി കൊണ്ട് പോയി. യുവതിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.
പെരുവളത്ത്പറമ്പ് സ്വദേശിയായ ബസ് ജീവനക്കാരനോടൊപ്പമാണ് യുവതി മുങ്ങിയത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതി നാടുവിട്ടത് എന്നാണ് വീട്ടുകാർ കരുതുന്നത്.