“ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് വെറും 17 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ മറികടന്നു. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ആറിന് 168, ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 170.
ഓപ്പണര്‍മാരായ ജോസ് ബട്‌ലറും അലക്‌സ് ഹെയ്ല്‍സുമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയം സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും 170 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഹെയ്ല്‍സ് 86 റണ്‍സെടുത്തും ബട്‌ലര്‍ 80 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. ഈ വിജയത്തോടെ ഇംഗ്ലണ്ട് ഫൈനലിലെത്തി. കലാശപ്പോരില്‍ പാകിസ്താനാണ് ഇംഗ്ലണ്ടിന്റെ എതിരാളി