വിനോദ സഞ്ചാര രംഗത്ത് മാതൃകാപരമായ മുന്നേറ്റം നടത്തിയ സഹകരണ സ്ഥാപനമായ ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2023 ലെ ടൂറിസം കലണ്ടർ പ്രകാശനം ചെയ്തു. ഒരു വർഷത്തെ തദ്ദേശീയ - അന്തർ ദേശീയ ടൂർ കലണ്ടർ ആണിത്. കുറഞ്ഞ ചിലവിൽ മികച്ച സൗകര്യങ്ങളോടു കൂടിയ യാത്രകൾ ഉറപ്പ് വരുത്തുന്നത് ആണ് സൊസൈറ്റിയുടെ ടൂറുകൾ. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും യാത്ര പ്ലാൻ ചെയ്യുന്നതിനും വേണ്ടിയാണ് സൊസൈറ്റി ഇത്തരത്തിൽ ടൂർ കലണ്ടർ ഇറക്കിയത്. സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പ്രകാശനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ, കെ.പി.സി.സി സെക്രട്ടറി ശരത് ചന്ദ്ര പ്രസാദ്, ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ ആർ.രാമു, ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം പ്രസിഡൻ്റ് ഇളബ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ, അംകോസ് പ്രസിഡൻ്റ് ഉണ്ണി ആറ്റിങ്ങൽ എന്നിവർ പങ്കെടുത്തു.