ഡീസന്റ്മുക്ക്: നാവായിക്കുളം ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി സ്കൂളിൽ ഫുഡ് ഫെസ്സ് 2022 സംഘടിപ്പിച്ചു.കുട്ടികളും രക്ഷിതാക്കളും ഒരു പോലെ പങ്കെടുത്ത പരിപാടിയിൽ നൂറു കണക്കിന് വിഭവങ്ങൾ തയ്യാറായി.നാടൻ വിഭവങ്ങൾ മുതൽ പാശ്ചാത്യ വിഭവങ്ങൾ വരെയുള്ളവ പുതിയ രുചികൾ സമ്മാനിച്ചു.പി.ടി.എ പ്രസിഡന്റ് വിജിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക ജയശ്രീ സ്വാഗതം പറഞ്ഞു.നാവായിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു ഉദ്ഘാടനം നിർവഹിച്ചു.ഫുഡ് ഫെസ്റ്റിലൂടെ ഒരുമയുടെ വിജയമാണ് കാണാൻ കഴിഞ്ഞതെന്ന് സ്കൂൾ മാനേജർ തോട്ടയ്ക്കാട് ശശി പറഞ്ഞു.ചടങ്ങിൽ വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ഫുഡ് ഫെസ്റ്റ് നാടിന്റെ ഉത്സവമാക്കിയ എല്ലാവർക്കും അധ്യാപികയും കൺവീനറുമായ നാജ നന്ദി അറിയിച്ചു.