*ഹിന്ദ്ലാബ്സ് ഇനി ബാലരാമപുരത്തും;ഡയഗ്നോസ്റ്റിക് സേവനങ്ങള്‍ക്ക് 20% മുതല്‍ 60% വരെ ഇളവ്*

തിരുവനന്തപുരം : ഹിന്ദ്‌ലാബ്‌സിന്റെ പുതിയ ക്ലിനിക്കല്‍ ലബോറട്ടറിയുടെ പ്രവര്‍ത്തനം ബാലരാമപുരത്ത് ആരംഭിച്ചു. ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി. മോഹനനും പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി. മല്ലികയും സംയുക്തമായി സെന്റര്‍ ഉദ്ഘാടനം ചെയ്തു. ബാലരാമപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ രജിത്ത്കുമാര്‍, ഡോ. രാജ്‌മോഹന്‍ (ഡിജിഎം, മെഡിക്കല്‍ ലാബ് പ്രോജക്ട്‌സ്) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ഡയഗ്നോസ്റ്റിക് ശൃംഖലയാണ് ഹിന്ദ്‌ലാബ്‌സ്. എല്ലാവിധ രക്തപരിശോധനകളും 20% മുതല്‍ 60% വരെ ഇളവിലാണ് നല്‍കി വരുന്നത്. ബാലരാമപുരത്തിനു പുറമെ പാപ്പനംകോട്, കവടിയാര്‍, ജനറല്‍ ആശുപത്രി ജംഗ്ഷന്‍, പുലയനാര്‍കോട്ട, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട്, തിരുമല, പേയാട്, മണക്കാട് എന്നിവിടങ്ങളിലും ഹിന്ദ്ലാബ്സ് കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ഹിന്ദ്‌ലാബ്‌സ് ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് സ്പെഷ്യാലിറ്റി ക്ലിനിക്, എസ്എടി ആശുപത്രിയില്‍ ഹിന്ദ്‌ലാബ്‌സ് എംആര്‍ഐ സ്‌കാന്‍ സെന്ററും ഉണ്ട്. രാജ്യത്തുടനീളം 281 ഹിന്ദ്‌ലാബ്‌സുകളാണ് നിലവിലുള്ളത്. വിശദവിവരങ്ങള്‍ക്ക്: 9188900121, 9188900125.