പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് വശീകരച്ച് വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍. ആലംകോട് മേവര്‍ക്കല്‍ പുല്ലുത്തോട്ടം നെടിയവിള വീട്ടില്‍ കെ ബിജു (46) അവനവഞ്ചേരി കടുവയില്‍ കോട്ടറ വിള വീട്ടില്‍ നിന്നും വഞ്ചിയൂര്‍ വിളയ്ക്കാട്ടുമൂല കാവുവിള വീട്ടില്‍ താമസം എ ബാബു (71) എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ ബിജു പീഡിപ്പിക്കുന്നത് അറിയാമായിരുന്നെങ്കിലും ബാബു ഗൗരതരമായ കുറ്റ കൃത്യം ആണെന്ന് അറിഞ്ഞിട്ടും വിവരം പൊലീസിലും മറ്റും അറിയിക്കാതെ ബിജുവിന് ആവശ്യമായ ഒത്താശ ചെയ്തു നല്‍കിയിരുന്നു. അവിവാഹിതനായ പ്രതി ബിജു പെണ്‍കുട്ടിയുടെ വീട്ടില്‍ അമ്മയില്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയെ വശീകരിച്ച് തന്റെ വീട്ടില്‍ വച്ച് ഭീഷണിപ്പെടുത്തി 2021 മുതല്‍ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു.
നിരന്തരം ഉണ്ടായ പീഡിനത്തെ തുടരന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും വിവരം മാതാവിനെ അറിയിക്കപൊലീസില്‍ പരാതി നല്‍കുകയും ചെയ്തു നഗരൂര്‍ എസ്‌ഐ ഇതിഹാസ് താഹയും സംഘവും അറസ്റ്റ ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു