മലയാളവേദിയുടെ 198മത് പ്രതിമാസ ചർച്ചയുടെ ഭാഗമായി മണമ്പൂർ രാജദേവൻ രചിച്ച ' തമസോമ ' എന്ന പുസ്തകത്തിന്റെ ചർച്ച നടന്നു.

 മലയാളവേദിയുടെ 198മത് പ്രതിമാസ ചർച്ചയുടെ ഭാഗമായി മണമ്പൂർ രാജദേവൻ രചിച്ച ' തമസോമ ' എന്ന പുസ്തകത്തിന്റെ ചർച്ച നടന്നു. കടമ്പാട്ടുകോണം വിജ്ഞാനപ്രദായിനി വായനശാലയിൽ വച്ച് നടന്ന സാഹിത്യ ചർച്ചയിൽ പ്രശസ്ത സാഹിത്യകാരൻ എം എം പുരവൂർ അധ്യക്ഷനായിരുന്നു. സന്തോഷ് പുന്നക്കൽ പുസ്തകാവതരണം നടത്തി. 
 ഓരനെല്ലൂർ ബാബു, മണമ്പൂർ സുരേഷ്ബാബു, ഡി പ്രിയദർശനൻ, സുനിൽ വെട്ടിയറ, സുഗതൻ കല്ലമ്പലം, പ്രകാശ് പ്ലാവഴികം, പ്രസന്നൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മണമ്പൂർ രാജദേവൻ ചർച്ചയ്ക്ക് മറുപടി പറഞ്ഞു