ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 13മുതൽ ആരംഭിക്കും. മാർച്ച് 30വരെയാണ് പരീക്ഷകൾ ക്രമീകരിക്കുക. ക്യുഐപി യോഗത്തിലാണ് പരീക്ഷാ തീയതികളിൽ തീരുമാനമായത്. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ചു നടത്താനാണ് തീരുമാനം. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് 3 ക്ലാസുകളിലെയും പൊതുപരീക്ഷകൾ ഒരുമിച്ചു നടത്തുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾ
രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടക്കും.
മോഡൽ പരീക്ഷകൾ
മാർച്ച് ഒന്നുമുതൽ ആരംഭിക്കും.
യോഗത്തിൽ നിർദേശിച്ച പരീക്ഷാ ടൈം ടേബിൾ താഴെ നൽകുന്നു. എന്നാൽ അന്തിമ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷയ്ക്ക് മുൻപായി പുറത്തിറക്കും.
*യോഗം ശുപാർശ ചെയ്‌ത എസ്എസ്എൽസി ടൈം ടേബിൾ*
മാർച്ച് 13: മലയാളം/ ഇതര ഭാഷകളുടെ
ഒന്നാംപേപ്പർ, 15: ഇംഗ്ലിഷ്, 17: ഹിന്ദി,
20: സോഷ്യൽ സയൻസ്, 22:കെമിസ്ട്രി, 24: ബയോളജി, 27:ഗണിതം, 29: ഫിസിക്സ്,
30: മലയാളം / ഇതര ഭാഷകളു
ടെ രണ്ടാം പേപ്പർ
*പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ*
മാർച്ച് :13 സോഷ്യോളജി/ ആന്ത്രോപോള
ജി, 15: കെമിസ്ട്രി/ ഹിസ്റ്ററി, 17: ഗണിതം/ പാർട്ട് 3 ഭാഷ, 20: ഫിസിക്സ് ഇക്കണോമിക്സ്, 22:ജ്യോഗ്രഫി / മ്യൂസിക്, 24: ബയോളജി / ഇലക്ട്രോണിക്സ് / പൊളിറ്റിക്കൽ സയൻസ്, 27: പാർട്ട് 1 ഇംഗ്ലിഷ്, 29: പാർട്ട് 2 രണ്ടാം ഭാഷ / കംപ്യൂട്ടർ സയൻസ്, 30: ഫിലോസഫി / ഹോം