ഭക്തജനങ്ങള്‍ വലിയ തോതില്‍ തന്നെ സ്വര്‍ണ്ണം ക്ഷേത്രത്തില്‍ കാണിക്കയായി അര്‍പ്പിക്കുന്നതോടെ തിരുമല തിരുപ്പതി ദേവസ്വം തങ്ങളുടെ സമ്പത്ത് വീണ്ടും വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. ഒപ്പം ദേവസ്വം വിവിധ ബാങ്കുകളില്‍ ഇട്ട ഫിക്സ്ഡ് ഡെപ്പോസിറ്റുകളുടെ പലിശയും തിരുപ്പതി ക്ഷേത്രത്തിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ക്ഷേത്ര ഭരണാധികാരികള്‍ പറയുന്നത്.
സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് തിരുപ്പതി ക്ഷേത്രത്തിന്‍റെ സ്വത്തുക്കളുടെ മൂല്യം ഇപ്പോള്‍ 2.5 ലക്ഷം കോടി വരും. ഇതില്‍ ഭൂസ്വത്തുക്കളും, കെട്ടിടങ്ങളും, ബാങ്കില്‍ നിക്ഷേപിച്ച പണവും സ്വര്‍ണ്ണവും എല്ലാം ഉള്‍പ്പെടും.
എന്നാല്‍ സ്വര്‍ണ്ണത്തിന്‍റെ പഴക്കവും, പുരാവസ്തുക്കളുടെ മൂല്യവും. ഒപ്പം ഭക്തജനങ്ങള്‍ക്കായി തിരുപ്പതിയില്‍ ഒരുക്കിയിരിക്കുന്ന സൌകര്യങ്ങള്‍ എന്നിവ ഈ പൊതു സ്വത്ത് കണക്കുകൂട്ടലില്‍ വന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.ട
2019 ജൂണ്‍ മാസത്തില്‍ തിരുപ്പതി ക്ഷേത്രം ദേവസ്വം വിവിധ പൊതുമേഖല സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപമായി ഇട്ടിരുന്നത് 13,025 കോടിയായിരുന്നു. എന്നാല്‍ 2022 സെപ്തംബര്‍ വരെയുള്ള പുതിയ കണക്ക് പ്രകാരം ഈ നിക്ഷേപം 15,938 കോടിയാണ്. 7.3 ടണ്‍ സ്വര്‍ണ്ണമാണ് വിവിധ ബാങ്കുകളില്‍ 2019ലെ കണക്ക് പ്രകാരം തിരുപ്പതി ക്ഷേത്രത്തിന്‍റെതായി നിക്ഷേപിച്ചിരിക്കുന്നത്, എന്നാല്‍ കൂടി 2022ലെ കണക്ക് പ്രകാരം ഇത് 10.25 ടണ്‍ സ്വര്‍ണ്ണമായി.