*ലഹരിക്കെതിരെ 1001 ഗോൾ ക്യാമ്പയിൻ*

കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്റിൽ ലഹരിക്കെതിരെ 1001 ഗോളുകൾ പരിപാടി സംഘടിപ്പിച്ചു. കിളിമാനൂർ സബ് ഇൻസ്പെക്ടർ ജി രാജേന്ദ്രൻ ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ഗവ എച്ച് എസ് എസ് നാഷണൽ സർവ്വീസ് സ്കീo, എൻ സി സി, സ്കൗട്ട് & ഗൈഡ്, ജെ ആർ സി ,എസ് പി സി തുടങ്ങി നേതൃത്വത്തിൽ ഫ്ലാഷ് മോബ് ,ഡാൻസ്, സ്കിറ്റ്, ലഹരി വിരുദ്ധ മെഗാ റാലി , കുട്ടിച്ചങ്ങല എന്നിവ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സാബുവി ആർ പരിപാടികൾക്ക് നേതൃത്വം നൽകി.പ്രിൻസിപ്പാൽ നൗഫൽ എ , വൈസ് പ്രിൻസിപ്പാൾ എൻ സുനിൽക്കുമാർ, ബി ആർ സി പരിശീലകർ, സി ആർ സി കോ കാർഡിനേറ്റർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ,പിറ്റിഎ അംഗങ്ങൾ, സ്കൂൾ അധ്യാപകർ, കുട്ടികൾ തുടങ്ങി ആയിരത്തിലധികം പേർ പങ്കെടുത്തു