നഗരൂർ പഞ്ചായത്തിൽ നവംബർ 12 മുതൽ 14 വരെ നടക്കുന്ന കേരളോത്സവത്തിൻ്റെ വിവിധ കലാകായിക മത്സരങ്ങൾക്ക് ഉള്ള അപേക്ഷ നവംബർ 10 ന് വൈകുന്നേരം 5 മണി വരെ പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുന്നതാണ്, അപേക്ഷയോടൊപ്പം ആധാർ ഐഡി കാർഡ്, റേഷൻ കാർഡ് ,ഫോട്ടോ, എന്നിവ കൂടി നൽകണം, ക്ലബുകൾ, വായനശാലകൾ എന്നിവർ ലെറ്റർപാഡിൽ മത്സരാർത്ഥിയുടെ പേര് വിവരം നൽകണം
മത്സര ഇനങ്ങൾ
മാരത്തോൺ, ഓട്ടം (100, 200,800 ) ലോംഗ്ജംപ്, ഹൈജംപ്, ജാവലിൻ ത്രോ, ഡിസ്ക് ത്രോ,
ചെസ്സ്, വടംവലി, ഷട്ടിൽ (Single, double) വോളിബോൾ, കബഡി, ക്രിക്കറ്റ്, ഫുട്ബോൾ, ദഫ് മുട്ട്, കഥാ രചന, കവിത രചന, ഉപന്യാസ രചന ചിത്രരചന, കാർട്ടൂൺ, ക്വിസ്സ് മത്സരം, പ്രസംഗം.
മാരത്തോൺ, ഓട്ടമത്സരം(100 മീറ്റർ,200 മീറ്റർ,800 മീറ്റർ ) ലോംഗ്ജംപ്, ഹൈജംപ്, ജാവലിൻ ത്രോ, ഡിസ്ക് ത്രോ,
ചെസ്സ്, വടംവലി,
ഷട്ടിൽ (Single, double) വോളിബോൾ, കബഡി, ക്രിക്കറ്റ്, ഫുട്ബോൾ, ദഫ് മുട്ട്, കഥാ രചന, കവിത രചന, ഉപന്യാസ രചന ചിത്രരചന, കാർട്ടൂൺ, ക്വിസ്സ് മത്സരം, പ്രസംഗ മത്സരം,നാടോടി പാട്ട്, ലളിതഗാനം, മാപ്പിളപ്പാട്ട്, കവിത ആലാപനം, ദേശഭക്തിഗാനം, സംഘഗാനം മോണോ ആക്ട്, ചെണ്ട, വയലിൻ.നാടോടി നൃത്തം, തിരുവാതിര, സംഘനൃത്തം, ഓട്ടൻതുള്ളൽ, ഒപ്പന, നാടകം
അപേക്ഷ ഫോം പഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്