ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കെ.ടി.സി.ടി. ഹയർ സെക്കൻഡറി സ്കൂളിലെNCC ,NSS യൂണിറ്റുകൾ സേവനദിനം ആചരിച്ചു.

കല്ലമ്പലം : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കെ.ടി.സി.ടി. ഹയർ സെക്കൻഡറി സ്കൂളിലെ
NCC ,NSS യൂണിറ്റുകൾ സേവനദിനം ആചരിച്ചു.
ഇതിന്റെ ഭാഗമായി ദേശീയ
പാതയോരത്തെ കാടുകൾ വെട്ടിത്തെളിക്കുകയും നടപ്പാതകൾ വൃത്തിയാക്കുകയും സ്കൂൾ പരിസരങ്ങൾ മാലിന്യ വിമൂക്തമാക്കുകയും ചെയ്തു.

   സേവനദിനാചരണം സ്കൂൾ ചെയർമാൻ ശ്രീ എ നഹാസ് ഉദ്ഘാടനം ചെയ്തു. എച്ച് എസ് എസ് പ്രിൻസിപ്പാൾ എം എസ് ബിജോയി , കൺവീനർ അബ്ദുൾ കലാം , NSS പ്രോഗ്രാം ഓഫീസർ
 ദീപാ ചന്ദ്രൻ ,NCC കെയർ ടേക്കർ ജിജോമോൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം
നൽകി.