*BREKING NEWS സ്‌കേറ്റിംഗിനിടെ കാറിടിച്ചു, യുവാവിന് ദാരുണാന്ത്യം*

സ്‌കേറ്റിംഗിനിടെ കാറിടിച്ച്‌ യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്.തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപമാണ് അപകടം നടന്നത്. സ്‌കേറ്റിംഗിനിടെ, അമിത വേഗത്തില്‍ എത്തിയ കാര്‍ രാഹുലിനെ ഇടിക്കുകയായിരുന്നു. ടെക്‌നോപാര്‍ക്ക് ജീവനക്കാരി ഓടിച്ച കാറാണ് ഇടിച്ചത്.