കൊച്ചി: ഐഎസ്എലില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയത്തോടെ തുടക്കം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ മത്സരത്തില്‍ ജയിച്ചത് . 71 ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയിരുന്നത്. 82 ാം മിനിറ്റില്‍ ഇവാന്‍ കലിയുഷ്നിയിലൂടെ ലീഡുയര്‍ത്തി .ഇതിനിടെ അലക്‌സ് ലിമയിലൂടെ ഒരു ഗോള്‍ ഈസ്റ്റ് ബംഗാള്‍ തിരിച്ചടിച്ചു. എന്നാല്‍, 89 ാം മിനിറ്റില്‍ രണ്ടാം ഗോളുമായി ഇവാന്‍ കലിയുഷ്നി വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിക്കുകയായിരുന്നു.