*Breaking news *ആംബുലൻസ് അപകടം .പിതാവിന് പിന്നാലെ പരിക്കേറ്റ നാലുവയസ്സുകാരിയും മരണത്തിന് കീഴടങ്ങി.*

ശനിയാഴ്ച രാവിലെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപം നിയന്ത്രണംവിട്ട ആംബുലൻസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന നാലുവയസ്സുകാരി അലംകൃതയും ഒടുവിൽ മരണത്തിന് കീഴടങ്ങി.കുട്ടിയുടെ പിതാവ് മുദാക്കൽ കുളക്കോട് ജെ എസ് ആർ ഭവനിൽ ഷിബു (36 )അപകടത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.

ഷിബുവും മകൾ അലംകൃതയും ബൈക്കിൽ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ലാബിന് മുന്നിലേക്ക് വരവേയാണ് നിയന്ത്രണം വിട്ടു വന്ന ആംബുലൻസ് ഇരുവരെയും ഇടിച്ച് തെറിപ്പിച്ചത്.ഗുരുതരമായി പരിക്കേറ്റ കുട്ടി വെഞ്ഞാറമൂട്ടിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്ന് രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു