രണ്ട് വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞുകഴിയുകയായിരുന്നു. മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്യുകയായിരുന്നു വിനോദ്.ഇരുവരുടെയും മക്കള്‍ വിനോദിനൊപ്പമാണ് താമസം. ഇതിനിടെ നാന്‍സിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് വിനോദിന് സംശയം തോന്നി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ആശുപത്രിയിലെത്തിയ വിനോദ് ഭാര്യയുമായി വഴക്കിട്ടിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന നാന്‍സി എത്രയും വേഗം അവിടെനിന്ന് പോകാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വിനോദ് കൈയില്‍ കരുതിയ കത്തിയെടുത്ത് നാന്‍സിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. നാന്‍സി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിനോദിനെ സുരക്ഷാജീവനക്കാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.