BREAKING NEWS തിരുവനന്തപുരത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
October 19, 2022
തിരുവനന്തപുരത്ത് കമലേശ്വരത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വലിയവീട്ടില്‍ ലെയ്‌നില്‍ കമാല്‍ റാഫി (52), ഭാര്യ തസ്‌നി (47 ) എന്നിവരാണ് മരിച്ചത്.
ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയെ കയര്‍ മുറുക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. കമാല്‍ റാഫിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.