BREAKING NEWSമുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര നീട്ടി, കോടിയേരിയെ കാണാൻ നാളെ ചെന്നൈയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ് സന്ദർശനം നീട്ടി. ഇന്ന് രാത്രിയോടെ ഫിൻലിൻഡിലേക്ക് യാത്ര തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ യാത്ര റദ്ദാക്കി മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകും.

“ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി സന്ദർശിക്കും. ഒക്ടോബർ രണ്ടു മുതൽ 12 വരെ ഫിൻലൻഡ്, നോർവേ, യു.കെ. എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.