BREAKING NEWS നാളെ 9 സര്‍വകലാശാല വിസിമാര്‍ രാജിവെക്കണം; ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍.സര്‍ക്കാരുമായുള്ള പോര് രൂക്ഷമായി തുടരവെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി. നാളെത്തന്നെ 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാവിലെ പതിനൊന്നരയ്ക്കുള്ളില്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണറുടെ ഉത്തരവ്‌.

കേരള യൂണിവേഴ്‌സിറ്റി, മഹാത്മഗാന്ധി, കുസാറ്റ്, കേരള ഫിഷറിസ്, കണ്ണൂര്‍, എപിജെ അബ്ദുള്‍ കലാം, ശ്രീശങ്കരാചാര്യ, കാലിക്കറ്റ്, തുഞ്ചന്‍ സര്‍വകാലാല എന്നിവിടങ്ങളിലെ വിസിമാരോട് നാളെ രാജിക്കത്ത് നല്‍കാനാണ് ആവശ്യപ്പട്ടിരിക്കുന്നത്. സാങ്കേതിക സര്‍വകാലശാല വിസിയുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണറുടെ നടപടി.