BREAKING NEWSനെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

സിഡ്‌നി: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി സാധ്യതകള്‍ സജീവമാക്കി. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.”ബാറ്റര്‍മാര്‍ക്ക് പിന്നാലെ ബൗളര്‍മാരും ഇന്ത്യയ്ക്കായി തിളങ്ങി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, ആര്‍. അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു