ഉള്ളൂർ പ്രശാന്ത് നഗറിലെ മൂലൈക്കോണം ശിവക്ഷേത്രം കുത്തി തുറന്ന് മോഷണം നടത്തിയ വാമനപുരം കുളക്കര കട്ടയക്കാൽ വീട്ടിൽ തങ്കയ്യൻ നാടാർ മകൻ പ്രസാദ് എന്ന വാമനപുരം പ്രസാദിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ യായിരുന്നു കേസിനാസ്പദമായ സംഭവം . പുലർച്ചെ ക്ഷേത്ര സെക്രട്ടറിയാണ് അമ്പലം കുത്തി തുറന്ന് മോഷണം നടത്തിയ വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് SHO P . ഹരിലാലിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനത്തി. ഫിംഗർപ്രിൻ്റ് എക്സ്പേർട് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക യായിരുന്നു .CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത് . മോഷണം നടന്ന വിവരം ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുക യായിരുന്നു. മോഷണ മുതലുമായി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. പ്രതിയിൽ നിന്നും ഒരു ചാക്ക് നാണയങ്ങളും നോട്ടുകളും ഉൾപ്പെടെ 26000 രൂപ പിടിച്ചെടുത്തു. പിടിയിലായ പ്രതി പ്രശാന്ത് നഗറിലെ മറ്റൊരു വീട് കുത്തി തുറന്നിട്ടുണ്ട്. കേരളത്തിലുടനീളം വിവിധ ജില്ലകളിലായി 50 ഓളം കേസുകളിലെ പ്രതിയാണ് പിടിയിലായ വാമനപുരം പ്രസാദ്. .മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ P. ഹരിലാലിൻ്റെ നേതൃത്വത്തിൽ SI മാരായ പ്രശാന്ത്.C.P ,രതീഷ് , പ്രിയ SCP0 മാരായ ബിജു ,നാരായണൻ, സുനിൽ CPO രതീഷ് ,രഞ്ജിത്ത് ,റീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.