വക്കത്ത് കേര രക്ഷാചരണ സെമിനാർ

വക്കം: വക്കം കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കേര രക്ഷാചരണ സെമിനാർ സംഘടിപ്പിച്ചു. വക്കം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.താജുന്നീസ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അനുചിത്ര അദ്ധ്യക്ഷത വഹിച്ചു. സെമിനാറിൽ സസ്യരോഗ വിദഗ്ദ്ധ ഷെറിൻ എ.സലാം വിവിധ കീടനശികരണത്തെക്കുറിച്ച് ക്ലാസെടുക്കുകയും കേരകർക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ പങ്കെടുത്തു.