അരുണാചൽപ്രദേശിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും

ന്യൂഡൽഹി: അരുണാചൽപ്രദേശിലെ സൈനിക ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർകോട് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ.വി. അശ്വിൻ (24) ആണ്‌ മരിച്ചത്. നാലുപേരാണ് അപകടത്തിൽ മരിച്ചത്.

നാലുവർഷം മുമ്പാണ്‌ ഇലക്‌ട്രോണിക് ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ സൈന്യത്തിൽ ചേർന്നത്. അവധിക്ക്‌ വന്ന അശ്വിൻ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതി‍‍ര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടിൽ അറിയിച്ചത്.

“വെള്ളിയാഴ്ച രാവിലെയാണ് അരുണാചൽ പ്രദേശിൽ അഞ്ചു സൈനികരുമായി പോയ കരസേന ഹെലികോപ്ടർ തകർന്നുവീണത്. അപ്പർ സിയാങ് ജില്ലയിലെ മിഗ്ഗിങ് ഗ്രാമത്തിനടുത്താണ് വെള്ളിയാഴ്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറായ ‘എച്ച്.എ.എൽ രുദ്ര’ തകർന്നുവീണത്.

കരസേനയുടെ പതിവ് പറക്കലിന്റെ ഭാഗമായി രാവിലെ ലികാബലിയിൽനിന്ന് പറന്നുയർന്ന കോപ്ടർ 10.43ഓടെ അപകടത്തിൽ പെടുകയായിരുന്നു