കള്ളക്കടത്ത് സ്വണം പിടികൂടാനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു.

വിമാനത്താവളത്തില്‍ നിന്നു കടത്തിയ സ്വര്‍ണം പിടികൂടാന്‍ എത്തിയ കസ്റ്റംസ് സംഘത്തിന് വെ ഞ്ഞാറമൂട്ടില്‍ മര്‍ദനമേറ്റു . പരുക്കേറ്റ കസ്റ്റംസ് സൂപ്രണ്ട് പി.കൃഷ്ണകുമാര്‍, ഡ്രൈവര്‍ അരുണ്‍കുമാര്‍ എന്നിവരെ വലിയകുന്ന് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ വാമനപുരം കുറ്ററ സ്വദേശികളായ ഹുസൈന്‍, ഷിയാസ് എന്നിവരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി വെഞ്ഞാറമൂട് പൊലീസിനു കൈമാറി. ഇന്നലെ ഉച്ചയ്ക്ക് നെല്ലനാട് അമ്പലംമുക്കിനു സമീപത്താണ് സംഭവം. വെഞ്ഞാറമൂട് അമ്പലംമുക്ക് പുളിയറ റോഡുവിളാകത്ത് അസീം(28)ന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടയിലാണ് പുറത്തു വാഹനത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ 4.30ന് ദുബായില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ അസീം സഞ്ചരിച്ചിരുന്ന വാഹനത്തെ പൊന്നാനിയില്‍ നിന്നുള്ള സംഘം പിന്‍തുടര്‍ന്നിരുന്നു. എംസി റോഡില്‍ വെമ്പായത്തിനു സമീപത്തു വച്ച് അസീമിനെ തടയാന്‍ ശ്രമിച്ചെങ്കിലും ആദ്യം കഴിഞ്ഞില്ല. തുടര്‍ന്ന് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനു സമീപത്തു വച്ച് അസീമിന്റെ വാഹനം തടഞ്ഞിടുകയും സ്വര്‍ണം ആവശ്യപ്പെടുകയും ചെയ്തു. സ്വര്‍ണം ഇല്ലെന്ന് അസീം പറഞ്ഞെങ്കിലും സംഘം പിന്തിരിഞ്ഞില്ല. ഇതോടെ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് അസീം പൊലീസ് സ്റ്റേഷനിലേക്ക് കയറി. ഈ സമയം പിന്‍തുടര്‍ന്ന് എത്തിയ സംഘം സ്ഥലം വിട്ടു