നാളെ രാവിലെ യോദ്ധാവ് ലഹരി വിരുദ്ധ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന കൂട്ട ഓട്ട മത്സരത്തിനായി രാവിലെ 7 മണി മുതൽ അന്നേദിവസം രാവിലെ 9 മണി വരെ രണ്ടു മണിക്കൂർ വർക്കല പാപനാശം ഭാഗത്തുനിന്നും ആൽത്തറമൂട് ജംഗ്ഷൻ, ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ,കൊച്ചുവിള മുക്ക് .ഹെലിപ്പാട് വരെയുള്ള ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ് എന്ന് പോലീസ് അറിയിച്ചു.
ഇതുവഴിയുള്ള ഗതാഗതം കൂട്ടഓട്ടം നടക്കുന്ന സമയത്ത് പരമാവധി പൊതു ജനങ്ങൾ ഒഴിവാക്കേണ്ടതാണ്
മാന്തറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൊച്ചുവിള മുക്ക് ജംഗ്ഷൻ എത്തുന്നതിനു മുമ്പ് കുരക്കണ്ണി ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പുന്നമൂട് ജംഗ്ഷനിൽ എത്തി വർക്കല മൈതാനം വഴി കല്ലമ്പലം കടക്കാവൂർ ഭാഗങ്ങളിലേക്ക് പോകാവുന്നതാണ്