വർക്കല സബ് ട്രഷറി പുതിയ മന്ദിരം നാടിന് സമർപ്പിക്കും.

വർക്കല സബ് ട്രഷറിക്കായി പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 17ന് വൈകിട്ട് നാലുമണിക്ക് ധനകാര്യവകുപ്പ് മന്ത്രി . കെ.എൻ.ബാലഗോപാൽ നാടിനു സമർപ്പിക്കുമെന്ന് വർക്കല എംഎൽഎ അഡ്വ.വി.ജോയ് അറിയിച്ചു.രണ്ടു കോടി രൂപ ചിലവഴിച്ചാണ് പ്രസ്തുത കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ കെട്ടിടം വരുന്നതോടുകൂടി ജനങ്ങൾക്ക് മികച്ച സേവനം നൽകാൻ കഴിയുമെന്ന് എംഎൽഎ അറിയിച്ചു. നിലവിൽ സബ് ട്രഷറി പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ് .വർക്കല സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം എന്ന ദീർഘനാളായ ആവശ്യം എംഎൽഎ - യുടെ ഇടപെടലിലൂടെ സാക്ഷാത്കരിക്കുകയാണ്.പ്രസ്തുത പരിപാടിയിൽ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. അഡ്വക്കേറ്റ് വി.ജോയ് എംഎൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ട്രഷറി വകുപ്പ് ഡയറക്ടർ സാജൻ സ്വാഗതം പറയും. ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി എഫ് ബെന്നി റിപ്പോർട്ട് അവതരിപ്പിക്കും. അടൂർ പ്രകാശ് എംപി, ഒ.എസ്. അംബിക എംഎൽഎ ,നഗരസഭാ ചെയർമാൻ കെ.എം.ലാജി,വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്മിതാ സുന്ദരേശൻ ,പഞ്ചായത്ത് പ്രസിഡന്റുമാരായ നഹാസ്,എസ് ശശികല,പ്രിയങ്ക ബിറിൽ ,ഷീജ സുനിൽ , എ. ബാലിക്, സൂര്യ,ബീന, എം ഹസീന,ബേബി രവീന്ദ്രൻ ,വർക്കല നഗരസഭ കൗൺസിലർ രാഗി,രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം കെ യൂസഫ് , മണിലാൽ രഘുനാഥൻ, എ.ഷാജഹാൻ,വിജി, റസ്സലുദ്ദീൻ,അഡ്വ.ബി.രവികുമാർ ,സജീർ കല്ലമ്പലം,അഡ്വക്കേറ്റ് എസ് കൃഷ്ണകുമാർ ,വർക്കല സജീവ്,ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും.തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസർ പി ആർ സിന്ധു നന്ദി രേഖപ്പെടുത്തും.